െഎ.െഎ.ടി, എൻ.െഎ.ടി പ്രവേശനത്തിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കി
text_fieldsന്യൂഡൽഹി: രാജ്യത്തെ െഎ.െഎ.ടികളിലേക്കും എൻ.െഎ.ടികളിലേക്കുമുള്ള പ്രവേശ നടപടികൾക്ക് താൽക്കാലികമായി ഏർപ്പെടുത്തിയ സ്റ്റേ സുപ്രിംകോടതി നീക്കി. ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്ന എഞ്ചിനിയറിങ് സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ സ്റ്റേ ഒഴിവാക്കിയതായും പ്രവേശന നടപടികളുമായി സ്ഥാപനങ്ങൾക്ക് മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് െഎ.െഎ.ടി, എൻ.െഎ.ടി സ്ഥാപനങ്ങളിലേക്കുള്ള എൻജീനിയറിങ് കോഴ്സ് അഡ്മിഷൻ താൽകാലകമായി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
ബോണസ് മാർക്ക് സംബന്ധിച്ച് തർക്കമാണ് എഞ്ചിനിയറിങ് അഡ്മിഷൻ സ്റ്റേ ചെയ്യുന്നതിലേക്ക് നയിച്ചത്. എല്ലാ വിദ്യാർഥികൾക്കും ബോണസ് മാർക്ക് നൽകാനുള്ള മദ്രാസ് െഎ െഎ ടിയുടെ തീരുമാനത്തിനെതിരെ രണ്ട് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചോദ്യത്തിന് ഉത്തരമെഴുതാൻ ശ്രമിച്ചവർക്ക് മാത്രം ബോണസ് മാർക്ക് നൽകിയാൽ മതിയെന്നാണ് വിദ്യാർഥികൾ ഹരജിയിൽ ആവശ്യപ്പെട്ടത്. പ്രവേശന പരീക്ഷയുടെ ചോദ്യേപപ്പറിൽ തെറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് ബോണസ് മാർക്ക് നൽകാൻ തീരുമാനിച്ചത്.
തുടർന്ന് ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവശേനം നടത്തുന്ന സ്ഥാപനങ്ങളിലെ അഡ്മിഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.